ചെങ്ങന്നൂർ: കഥകളി ആചാര്യൻ ഗുരു ചെങ്ങന്നൂർ രാമൻപിള്ള ആശാനും സ്വാതന്ത്ര്യ സമര സേനാനി കുടിലിൽ ജോർജിനും ഉചിതമായ സ്മാരകം നിർമ്മിക്കാൻ സർക്കാർ തയാറാകണവണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ആവശ്യപ്പെട്ടു. സ്മാരക നിർമ്മാണത്തെപ്പറ്റി പലതവണ തിരഞ്ഞെടുപ്പു വാഗ്ദാനം നൽകിയ ഇടതു വലതു മുന്നണികൾ ഇപ്പോൾ നടത്തുന്നതും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രചാരണങ്ങളാണ്. ആത്മാർത്ഥമായ നിലപാട് കോൺഗ്രസും സി.പി.എമ്മും സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. ഈ മഹത് വ്യക്തികൾക്ക് സ്മാരകം നിർമ്മിക്കാൻ ഇത്രയും കാലം വേണ്ടി വന്നു എന്നത് ഗുരുതരമായ വീഴ്ചയാണന്നും എം.വി. ഗോപകുമാർ പറഞ്ഞു.