ചെങ്ങന്നൂർ : കർഷക സമരം ഒത്തുതീർപ്പാക്കുക, കർഷക രക്തസാക്ഷികൾക്ക് നീതി ഉറപ്പാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച്കർഷകസംഘം ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ഉപരോധസമരം നടത്തി. ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. രവിന്ദ്രൻ നായർ അദ്ധ്യക്ഷനായി. മധു ചെങ്ങന്നൂർ, ടി.കെ സുരേഷ്, കെ.ആർ മുരളിധരൻ പിള്ള, ടി.കെ സുഭാഷ്, ബി.ബാബു, എം.ജി മധു നായർ, സുരേന്ദ്രനാഥ്, പീറ്റർ ജോസ്, എൻ.സി രാധാകൃഷ്ണൻ നായർ, ലതിഷ്, പ്രമോദ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.