റാന്നി:വടശേരിക്കര മേഖലയിൽ വ്യാപകമായി കൃഷിനാശം വരുത്തിക്കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവച്ചുകൊന്നു.വടശേരിക്കര ബൗണ്ടറി വലിയതറയിൽ ജോൺ ഏബ്രഹാമിന്റെ പുരയിടത്തിലാണ് ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെ വനപാലകരുടെ നേതൃത്വത്തിൽ താഴത്തില്ലത്ത് അബി പന്നിയെ കൊന്നത്.