തെങ്ങമം : കെ.പി. റോഡരികിലെ മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി . വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ഏതു നിമിഷവും പിഴുതു വീഴാവുന്ന സ്ഥിതിയിലാണ് . പലതുംചുവട് മുതൽ ശിഖരം വരെ ദ്രവിച്ച് നിൽക്കുകയാണ്. നൂറ് കണക്കിന് വാഹനങ്ങളാണ് കെ.പി. റോഡിൽ കൂടി കടന്നുപോകുന്നത്. മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.