അടൂർ : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, പ്രതിഭകളെയും കെ.എ.സ്‌യു പെരിങ്ങനാട് മണ്ഡലം കമ്മിറ്റി ആദരിച്ചു. കെ. എസ്. ശബരീനാഥ് എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെനിൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ, റെനോ പി രാജൻ, ഫെന്നി നൈനാൻ, ജെറിൻ പെരിങ്ങനാട്, അബു എബ്രഹാം, ചൂരക്കോട് ഉണ്ണികൃഷ്ണൻ, ദിവ്യ അനീഷ്, റോസമ്മ സെബാസ്റ്റ്യൻ, അബിൻ ശിവദാസ്, ഷിജോ സാം, അബിൻ സഞ്ജീവ്, ആരതി, ജഗത്ര ജോഗീന്ദർ തുടങ്ങിയവർ സംസാരിച്ചു