we

പ്രമാടം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പൂങ്കാവ് - പ്രമാടം -പത്തനംതിട്ട റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നു. പ്രമാടം ഗ്രാമപഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമായ റോഡുകൂടിയാണിത്. ഓടയുടെയും സംരക്ഷണ ഭിത്തികളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

നിർമ്മാണം 7 കോടി രൂപ ചെലവിൽ

.ദൂരം - 5 കിലോമീറ്റ‌ർ

ബി.എം ആൻഡ് ബി.സി ടാറിംഗ്.

പൈപ്പ് കൾവർട്ട് - 5

സ്‌ളാബ് കൾവർട്ട്- 2

സംരക്ഷണഭിത്തി- 300 മീ​റ്റർ

ആയിരം മീ​റ്റർ ഡ്രയിനേജ്,

2515 മീ​റ്റർ ഐറിഷ് ഡ്രെയിനേജ്.

ദൂരം : അഞ്ച് കിലോമീറ്റർ

ചെലവ് : ഏഴ് കോടി രൂപ

--------------------

കിഴക്കൻ മലയോര മേഖലയിലുളളവർക്ക് ജില്ലാ ആസ്ഥാനത്തേക്കും പത്തനംതിട്ടയിൽ നിന്നും കോന്നി

മെഡിക്കൽ കോളേജ്, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും വേഗത്തിൽ എത്താൻ കഴിയുന്ന പ്രധാന റോഡാണിത്. പ്രമാടം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും റോഡ് വഴിയൊരുക്കും

കെ.യു. ജനീഷ് കുമാർ എം.എൽ.എ