16-sndp-bus-service
കിഴക്കുപുറം എസ്.എൻ.ഡി.പി. യോഗം കോളേജ് ജംഗ്ഷൻ വഴി സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു

കിഴക്കുപുറം: എസ്.എൻ.ഡി.പി. യോഗം കോളേജ് ജംഗ്ഷൻ വഴി സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു.

കോന്നിയിൽ നിന്നും കിഴക്കുപുറം എസ്.എൻ.ഡി.പി. യോഗം കോളേജ് വഴി സ്വകാര്യ ബസ് സർവീസിന്റെ സർക്കുലർ ട്രിപ്പ് ആരംഭിച്ചു. രാവിലെയും ഉച്ചക്കും വൈകിട്ടും സർവീസുണ്ട്. കോളേജിനു മുൻവശത്ത് വച്ചു ബസിന് നാട്ടുകാരും കോളേജ് അധികൃതരും എസ്.എൻ.ഡി.പി. യൂണിയൻ ശാഖാ ഭാരവാഹികളും വരവേൽപ്പ് നൽകി. പ്രിൻസിപ്പൽ ഡോ.റോയ്‌സ് മല്ലശേരി, യൂണിയൻ സെക്രട്ടറിയും മാനേജ്‌മെന്റ് പ്രതിനിധിയുമായ ഡി. അനിൽ കുമാർ, യൂണിയൻ കൗൺസിലർ പി. വി. രണേഷ് എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.