naranganam
നാരങ്ങാനത്ത് തീയിട്ട് നശിപ്പിച്ച ക്ഷേത്രം

നാരങ്ങാനം: കുടുംബ ക്ഷേത്രത്തിന് തീവച്ചതായി പരാതി. വലിയകുളം പതാലിൽ മേപ്പുറത്ത് വീട്ടിൽ ശശീധരൻ നായരുടെ കുടുബ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ തീയിട്ട് നശിപ്പിച്ചെന്നാണ് പരാതി. മുംബൈയിൽ വ്യവസായിയായ ശശിധരൻ നായരുടെ വയോധികയായ ബന്ധു മാത്രമേ ഇപ്പോൾ വീട്ടിൽ താമസമുള്ളു . സംഭവം അറിഞ്ഞ് ശശീധരൻ നായർ നാട്ടിലെത്തി ആറന്മുള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 150 വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. പൊലീസ് കേസെടുത്തിട്ടുണ്ട് .രാത്രികാലങ്ങളിൽ സ്ഥലവാസികളല്ലാത്ത യുവാക്കൾ ഈ പ്രദേശങ്ങളിൽ സ്ഥിരം ബൈക്കുകളിൽ സഞ്ചരിക്കുന്നതായി നാട്ടുകാർ പറയുന്നു.