പത്തനംതിട്ട : കേരള കായിക ചരിത്രത്തിന്റെ പിതാവ് കേണൽ ഗോദവർമ്മ രാജയുടെ 113-ാം ജന്മദിന വാർഷികം കേരള
സ്‌പോർട്‌സ് ഡേ ആയി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ആചരിച്ചു. പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ്
ആർ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. പി. ഗോപാലകൃഷ്ണൻ, മലയാലപ്പുഴ മോഹനൻ, ആർ. ഷൈൻ, അമൃത രാജ്, രാജുഎബ്രഹാം, റോബിൻ വിളവിനാൽ, തങ്കപ്പൻ പി. ജോസഫ്, റോസമ്മ മാത്യു, ജഗദീഷ് കൃഷ്ണൻ, വിനോദ് എന്നിവർ സംസാരിച്ചു.