road-
വടശ്ശേരിക്കര കനാലിനു സമീപത്തെ റോഡിൻറെ അവസ്ഥ

റാന്നി: വടശേരിക്കര - മണ്ണാറക്കുളഞ്ഞി റോഡ് തകർന്നത് മൂലം യാത്ര ദുരിതം. ശബരിമല പാതയിൽ ഉൾപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ച റോഡാണിത്. വടശേരിക്കര പാലം മുതൽ മണ്ണാറക്കുളഞ്ഞി വരെ കാൽനട യാത്രപോലും ബുദ്ധിമുട്ടാണ്. ഭരണിക്കാവ് മുണ്ടക്കയം ദേശീയ പാതയിൽ റോഡിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നവീകരണം നടന്നില്ല. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടാറുണ്ട്.. കുഴിയടയ്ക്കാനായി മുമ്പ് പാറമക്കിട്ട സ്ഥലങ്ങളിൽ കല്ലുകൾ തെളിഞ്ഞിരിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്.ശബരിമല തീർത്ഥാടനം അടുത്തിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. സംസ്ഥാന പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ മണ്ണാറക്കുളഞ്ഞി മുതൽ മൈലപ്ര വരെയുള്ള ഭാഗവും തകർന്നുകിടക്കുകയാണ്.