തെങ്ങമം :പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിൽ നടന്ന വിദ്യാരംഭം കുറിക്കൽ ചടങ്ങിൽ അസാമീസ് കുടുംബവും മലയാളത്തിൽ ആദ്യാക്ഷരം കുറിച്ചു. ആസാം സ്വദേശിയായ സുൽത്താൻ അലിയും, ഭാര്യ അനിതഹാത്തുനും മകൻ മൂന്ന് വയസ് കാരൻ അജീജുലു മാണ് മലയാളം പഠിക്കുന്നത്. ഗുരുനാഥൻ യുവകവിയും ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവംഗവും അദ്ധ്യാപകനുമായ വിനോദ് മുളമ്പുഴ തേൻ നല്കി സ്വർണം കൊണ്ട് അരിയിൽ ആദ്യാക്ഷരം കുറിപ്പിച്ചത്.സുൽത്താൻ മേട്ടുംപുറം ഫ്രഷ് ചിക്കൻ എന്ന പേരിൽ പഴകുളത്ത് സ്ഥാപനം നടത്തുകയാണ്. ഇദ്ദേഹത്തിനും ഭാര്യക്ക് അസാമീസ് ഭാഷ മാത്രമേ വശമുള്ളു. കുട്ടിയെ കേരള സിലബസിൽ തന്നെ പഠിപ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ചടങ്ങ് ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാസാഹിബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അടൂർ താലൂക്ക് കൗൺസിലംഗം എസ് അൻവർഷ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മുരളി കുടശനാട് പ്രസംഗിച്ചു.