അടൂർ : താലൂക്കിലെ വിവിധ ആരാധനാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ കുരുന്നുകൾക്ക് ആചാര്യന്മാർ ആദ്യാക്ഷരം പകർന്നു നൽകി. കരുവാറ്റ ഇണ്ടളൻകാവ് മഹാദേവർ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ഡോ. ബിജു കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടന്നു. വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിന് ക്ഷേത്ര മേൽശാന്തി അനീഷ് വാസുദേവർ മുഖ്യ കാർമ്മികത്വം വഹിച്ചു. വൈകിട്ട് ഭഗവതിസേവയും പ്രത്യേക ദീപാരാധനയും നടന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഉദയകുമാർ ഉദയം, സെക്രട്ടറി മുരളീധരൻ നായർ എന്നിവർ നേതൃത്വം നല്കി. പെരിങ്ങനാട് മഹാദേവർ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ക്ഷേത്രമേൽശാന്തി പ്രതീഷ് ഭട്ടതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകി. ശ്രീശങ്കരപീഠത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രകലകൾ വിവിധ പഠിപ്പിക്കുന്നതിനും വിദ്യാരംഭദിനത്തിൽ തുടക്കമായി. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നിവയുടെ ആദ്യ ചുവടുകൾ കലാമണ്ഡലം ആർച്ചലക്ഷ്മിയും ശാസ്ത്രീയ സംഗീതത്തിന് കലാമണ്ഡലം സുരഭി സോമൻ, വിജയചന്ദ്രൻ ഉണ്ണിത്താൻ, പഞ്ചവായത്തിന് അജി ശ്രീധരപണിക്കർ, വള്ളിക്കോട് അനൂപ് വി.നായരും നേതൃത്വം നൽകി.ലഅടൂർ കണ്ണംകോട് സെന്റ് തോമസ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഫാ. ജോൺ ജോർജ്, ഫാ. ജെറിൻ ജോൺ എന്നിവർ കുരുന്നുകളെ അക്ഷരം എഴുതിച്ചു. ട്രസ്റ്റി മോൻസിചെറിയൻ, സെക്രട്ടറി ബേബി ജോൺ, തോമസ് ജോർജ്, ഷിബുബേബി, ഡെന്നിവർഗീസ്, ജിതിൻജോൺസൺ എന്നിവർ പ്രസംഗിച്ചു.