തിരുവല്ല: ശ്രീവല്ലഭമഹാക്ഷേത്രത്തിൽ ശ്രീവല്ലഭേശ്വര അന്നദാന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ദേവഹരിതം പദ്ധതിയുടെ ഏഴാംഘട്ടമായി നാളെ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു താമരപ്പൊയ്കകൾ സമർപ്പിക്കും. ക്ഷേത്രം അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആൽത്തറകളുടെ നവീകരണവും പൂർത്തിയായി. കൊവിഡ് മാനദണ്ഡപ്രകാരം നാളെ വൈകിട്ട് നാലിന് ശ്രീവല്ലഭേശ്വ അന്നദാനസമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിളളയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ദേവസ്വംബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ് രവി, പി.എം തങ്കപ്പൻ, ദേവസ്വംകമ്മീഷണർ ബി.എസ് പ്രകാശ്, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, ദേവസ്വം ചീഫ് എൻജിനീയർ ബി.അജിത് കുമാർ, ഡെപ്യൂട്ടി കമ്മീഷണർ ജി.ബെെജു, അസി.കമ്മീഷണർ കെ.ആർ ശ്രീലത, അസി.എൻജിനീയർ ജി.സന്തോഷ്, തിരുവാഭരണം കമ്മീഷണർ ഓഫീസ് സൂപ്രണ്ട് കെ.എസ്.ഗോപിനാഥപിളള, സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, ശ്രീവല്ലഭക്ഷേത്രം അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി ശ്രീകുമാർ എന്നിവർ പ്രസംഗിക്കും. അപൂർവയിനങ്ങളായ സഹസ്രദളപദ്മം, യെല്ലോ പിയോണി, വൈറ്റ് പിയോണി, പിങ്ക് ക്ലൗഡ്, ഡ്രോപ് ബ്ലഡ്, വൈറ്റ് പഫ്, ലിറ്റിൽ റെയ്ൻ തുടങ്ങിയ താമരകളാണ് ക്ഷേത്രവളപ്പിൽ നട്ടുവളർത്തുന്നത്. താമരപ്പൊയ്കകളിലേയ്ക്കുള്ള താമരച്ചെടികൾ സമർപ്പിക്കുന്ന പ്രമോദ് കുമാർ പി.എസ്, പ്രദീപ്, ഹരിഗോവിന്ദ്, ആൽത്തറ നവീകരണത്തിനു നേതൃത്വം വഹിക്കുന്ന എ.ആർ.സാബു എന്നിവരെ ചടങ്ങിൽ ആദരിക്കും.