പന്തളം: പന്നി ശല്യം രൂക്ഷമായിരുന്ന തുമ്പമൺ പഞ്ചായത്തിൽ വ്യാഴാഴ്ച രാത്രി കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഡി.എഫ്.ഒ. നിർദ്ദേശപ്രകാരം ഫോറസ്റ്റ് ഓഫീസിൽ നിന്നും എത്തിയ ഷൂട്ടർ സുകു, അബി എന്നിവർ ചേർന്ന് വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് എന്നിവർ ചേർന്നാണ് പന്നിയെ വെടിവച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് റോണി സക്കറിയ വാർഡ് മെമ്പർ ഗിരീഷ് കുമാർ. ജി, അമ്പിളി, കെ.സി. പവിത്രൻ എന്നിവർ സ്ഥലത്ത് സന്നിഹിതരായിരുന്നു. കല്ലുവെട്ടാംകുഴി കിഴക്കേതിൽ അനിയന്റ പുരയിടത്തിൽ എത്തിയ പന്നിയെയാണ് വെടിവച്ചത്. കാട്ടുപന്നിയെ റാന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പന്നിയെ കൈമാറി.