കുളത്തൂർ :കുളത്തൂർകരയുടെ പടയണി പഠനക്കളരി ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിയിൽ മുടങ്ങിക്കിടന്ന പടയണി കളരി വിജയദശമി ദിവസമാണ് പുനരാരംഭിച്ചത്. പടയണി പാട്ട്, കോലം തുള്ളൽ, തപ്പുകൊട്ട്, വേലകളി എന്നിവയുടെ പരിശീലനമാണ് താഴത്തു വീട്ടിൽ കളരിയിൽ ആരംഭിച്ചത്. തുടർന്നു നടന്ന യോഗത്തിൽ പടയണി കമ്മിറ്റി സെക്രട്ടറി ടി. എ.വാസുകുട്ടൻ കരുണാകരൻനായർ ,ഹരികുമാർ കൊട്ടാങ്ങൽ,ജനപ്രതിനിധികളായ അഖിൽ എസ്. നായർ, അഞ്ജലി സുരേഷ് എന്നിവർ സംസാരിച്ചു. ഫോൺ :9745114494,
9946466142