തിരുവല്ല: ഡോ. ജോസഫ് മാർത്തോമ്മാ സ്മാരക പ്രഭാഷണം ഇന്ന് 3.30ന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എം.ജി.സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് സ്മാരക പ്രഭാഷണം നടത്തും. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ചെയർമാനായി സഭാകൗൺസിൽ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ജോസഫ് മാർത്തോമ്മാ സ്മാരക വാല്യം പുസ്തകത്തിന്റെ പ്രകാശനം നടക്കും.