അടൂർ : ജനറൽ ആശുപത്രിയിലെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി താത്കാലികാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യൻമാരെ നിയമിക്കുന്നു. ഇതിനായുള്ള കൂടിക്കാഴ്ച 25ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഒാഫീസിൽ നടക്കും. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളുമായി എത്തണം. പ്രായപരിധി 40 വയസ്. പ്രവ‌ൃത്തിപരിചയം അഭികാമ്യം.