17-sob-rahul
രാഹുൽ

പന്തളം : തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. ഇടപ്പോൺ ചെറുമുഖ ലതികാ ഭവനിൽ രാജുവിന്റെയും ലതികയുടെയും മകൻ രാഹുൽ (14) ആണ് കരിങ്ങാലി പുഞ്ചയിൽ വലിയതോട്ടിൽ മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 ഓടെ കുന്നേൽ ക്ലാത്തറ കടവിനു സമീപമാണ് സംഭവം. ബന്ധുവീട്ടിലെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്റ്റേഷൻ ഓഫീസർ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്നുള്ള അഗ്‌നി രക്ഷാ സേനാംഗങ്ങളും പത്തനംതിട്ട സ്‌കൂബാ ടീമും മാവേലിക്കര സ്റ്റേഷനിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. പടനിലം ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ് രാജു ഇടപ്പോൺ ജോസ്‌കോ ആശുപത്രി ജീവനക്കാരനാണ്. ബിരുദ വിദ്യാർത്ഥിനിയായ രാജികയാണ് സഹോദരി.