പന്തളം: ശബരിമല , മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽ നിന്ന് ഗോവിന്ദവർമ്മയും നിരഞ്ജൻ ആർ.വർമ്മയും പുറപ്പെട്ടു. ഇന്ന് പുലർച്ചെയാണ് നറുക്കെടുപ്പ് . ഇന്നലെ രാവിലെ പത്തിന് തിരുവാഭരണമാളികയിൽ കൊട്ടാരം വക ക്ഷേത്രമായ കൈപ്പുഴ ശിവക്ഷേത്രത്തിൽ മേൽശാന്തി കേശവൻ പോറ്റി കെട്ടുനിറച്ചു. തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തി മേൽശാന്തി പ്രയാർ ഇല്ലത്ത് ദേവദാസൻ നമ്പുതിരിയിൽ നിന്ന് വിഭൂതി വാങ്ങി മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ശബരിമലയ്ക്ക് പുറപ്പെട്ടത്. . കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ. നാരായണവർമ്മ, ട്രഷറർ എൻ. ദീപാ വർമ്മ, കൊട്ടാരം കുടുംബാംഗങ്ങളായ മൂലം നാൾ രാഘവവർമ്മ, ഉത്രം നാൾ കേരള വർമ്മ, , വലിയ കോയിക്കൽ ദേവസ്വം ഏ.ഒ. ഗോപകുമാർ, ക്ഷേത്ര ആചാര സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് പ്യഥി പാൽ, ഭക്തജന സമിതി പ്രസിഡന്റ് എം.ബി.ബിജുകുമാർ എന്നിവർ പങ്കെടുത്തു.