17-thekkemala-road
പ്രതിഷേ​ധം : കുളമായ തെക്കേമല ​തുമ്പമൺ റോഡിൽ താറാ​വിനെ ഇറക്കി യൂത്ത് കോൺഗ്രസ്​ സമ​രം.

കർത്തവ്യം : തെക്കേമല ​- തുമ്പമൺ റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്​ മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം നടത്തി. കെട്ടിക്കിടന്ന വെള്ളത്തിൽ താറാവിനെ ഇറക്കിയായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്​ മണ്ഡലം പ്രസിഡന്റ്​ ജിതിൻരാജ് അദ്ധ്യക്ഷത വഹി​ച്ചു. യൂത്ത് കോൺഗ്രസ്​ നിയോജക മണ്ഡലം പ്രസിഡന്റ്​ അഫ്‌സൽ വി. ഷെയ്ഖ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്​ റെന്നി രാജു, ഡി.സി.സി അംഗം ജേക്കബ് ശാമുവേൽ, കെ.എ​സ്.യു. ജില്ലാ കൺവീനർ ജോമി വർഗീസ് , വൈസ് പ്രസിഡന്റമാരായ ടെറിൻ ജോർജ്, ജസ്റ്റിൻ കൊയ്കലേത്തു, നെല്ലിക്കാല ബൂത്ത്​ പ്രസിഡന്റ്​ അച്ചൻകുഞ്ഞ് മലേകുഴി എന്നിവർ പ്രസംഗിച്ചു. സുജ കർത്ത​വ്യം, ഷിലിൻ മറിയം ജോസഫ്, അനിൽ കുഴിക്കാലാ, ആന്റോ വർഗീസ്, ലിബിൻ, ബിജു പ്ലാൻകൂട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.