മല്ലപ്പള്ളി: എഴുമറ്റൂർ ലയൺസ് ക്ലബിന് സമീപം വാഹനാപകടം. ഇറച്ചി വേസ്റ്റു മായി പോവുകയായിരുന്ന വാനാണ് ഓട്ടോറിക്ഷയിൽ ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചുകയറിയത്. .
വീട്ടിൽ ഉണ്ടായിരുന്ന ഒരാൾക്ക് സാരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.