പത്തനംതിട്ട : കൊവിഡ് സാഹചര്യംമൂലം വിദേശ രാജ്യങ്ങളിൽനിന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ സഹായ പദ്ധതികൾ നടപ്പിലാക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളെ അവഗണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ്, വർക്കിംഗ് പ്രസിഡന്റ് ആർ.അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കോശി ജോർജ്, ഷിബു റാന്നി, എസ് മിനിലാൽ, അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, സലിം പെരുനാട്, ജോസ് കൊടുന്തറ, ബാബുക്കുട്ടി ചെറുകോൽ, ഷാനവാസ് പെരിങ്ങമല, അലക്സാണ്ടർ വിളവിനാൽ, ഓമന ജോൺസൺ, റഷീദ് പത്തനംതിട്ട, ജോസ് നൈനാൻ, സജാത് ഖാൻ എന്നിവർ പ്രസംഗിച്ചു.