പന്തളം : പന്തളം നഗരസഭ ഉദ്യോഗസ്ഥർ അകാരണമായി അവധിയെടുക്കുന്നുവെന്ന നഗരസഭ ചെയർപഴ്‌സൺ സുശീല സന്തോഷിന്റെ പരാതിയിൽ നഗരകാര്യ ജോയിന്റ് ഡയറക്ടർ പന്തളം നഗരസഭയിൽ പരിശോധന നടത്തി . ശനിയാഴ്ച രാവിലെ 10.30.ന് നഗരസഭ ഓഫീസിൽ എത്തിയ നഗര കാര്യ അഡീഷണൽ ഡയറക്ടർ എ. ശ്രീകാന്ത്, ജൂനിയർ സൂപ്രണ്ട് എസ്. രഞ്​ജിത്ത് എന്നിവരാണ് ഫയലുകൾ പരിശോധിച്ചത്. സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ട് ശ്രീരേഖയിൽ നിന്നാണ് വിവരശേഖരണം നടത്തിയത്.