ചെങ്ങന്നൂർ: ദു:ഖം അനുഭവിക്കുന്ന ആളുകളിലേക്ക് കടന്നുചെന്ന് അവരിലൂടെ ലോകത്തെ മനുഷ്യജീവിതത്തെ ദർശിക്കാൻ സാധിക്കുമ്പോഴാണ് നമുക്ക് സഹജീവികളോടുള്ള ചുമതല നിറവേറ്റാൻ സാധിക്കുന്നതെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
ചെങ്ങന്നൂർ ഫെസ്റ്റിന്റെയും വിശപ്പുരഹിത ചെങ്ങന്നൂരിന്റെയും ഫൗണ്ടേഷൻ ഫോർ ഹോപ്പ് (ന്യൂയോർക്ക്) ന്റെയും സംയുക്താഭിമുഖ്യത്തിൽ അംഗ പരിമിതരുടെ മക്കൾക്കുള്ള സഹായ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെസ്റ്റ് ചെയർമാൻ പി.എം. തോമസ് അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, ജോജി ചെറിയാൻ, എം.വി. ഗോപകുമാർ സിസിലി, കൺവീനർ പാണ്ടനാട് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.