അടൂർ : എസ്. എസ്. എൽ. സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും രവിപാഠശാലയിലെ വിദ്യാർത്ഥികളെയും പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ രവിപാഠശാലയുടെ നാൽപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി അനുമോദിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് വികാസ് ടി. നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രശാന്ത് ചന്ദ്രൻപിള്ള അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി അഖിൽ കുമാർ, ജയചന്ദ്രൻ, ട്രഷറർ ബി. വിജയൻ, വിജയചന്ദ്രനുണ്ണിത്താൻ, സി. ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു.