പന്തളം : മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു. പന്തളം, കടയ്ക്കാട് വടക്ക്, മുടിയൂർകോണം, ഐരാണിക്കുടി മേഖലകളിലായിരുന്നു സന്ദർശനം. ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ എത്തിക്കുന്നതിനും റോഡിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടൂർ, പന്തളം നഗരസഭകളിലും പഞ്ചായത്തുകളിലും കൺട്രോൾ റുമുകൾ സജ്ജീകരിച്ചിട്ടുണ്ട്.