റാന്നി: കുറുമ്പൻമൂഴി, അറയാഞ്ഞിലിമൺ കോസ്‌വേകളിൽ വെള്ളം കയറിയതോടെ ഒറ്റപ്പെട്ട് ജനങ്ങൾ. ശനിയാഴ്ച ഉച്ചയോടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കോസ്‌വേകൾ വെള്ളത്തിനടിയിലാകുകയായിരുന്നു. പുഴയിൽ വെള്ളം ഉയരുന്നതിനു മുമ്പ് മറ്റുപ്രദേശങ്ങളിലേക്ക് പോയവർ വീടുകളിൽ എത്താൻ വഴിയില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ജോലിക്കും മറ്റുമായി ദൂര സ്ഥലങ്ങളിൽ പോയിരുന്നവരാണ് ഭൂരിഭാഗവും. പലരും താമസസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു.