കോന്നി:വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ സന്ദർശിച്ചു. ഊട്ടുപാറ,
ഇളകൊള്ളൂർ, മഠത്തിൽകാവ് , വലഞ്ചുഴി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു സന്ദർശനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ രേഷ്മ മറിയം റോയി, എൻ.നവനിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് ബേബി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.