അടൂർ : ചൂരക്കോട് ദേവീവിലാസം 1400-ാം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ച ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും അന്നദാന മണ്ഡപത്തിന്റെയും ഉദ്ഘാടനം എൻ.എസ്.എസ് അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ കലഞ്ഞൂർ മധു നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ശാന്തൻ പിള്ള അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ നായർ ജനപ്രതിനിധികളേയും യൂണിയൻ സെക്രട്ടറി വി.ആർ.രാധാകൃഷ്ണൻ നായർ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും യൂണിയൻ കമ്മിറ്റിയംഗം ജയചന്ദ്രനുണ്ണിത്താൻ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. സർവീസ് വാരികയുടെ വരിസംഖ്യ പ്രതിനിധി സഭാംഗം ജി.വിജയകുമാരൻ നായർ ഏറ്റുവാങ്ങി. കരയോഗം സെക്രട്ടറി മനോജ്, ഖജാൻജി വി.ഭദ്രൻ പിള്ള, കരയോഗം വൈസ് പ്രസിഡന്റ് വിജയൻ നായർ, വനിതാ സമാജം പ്രസിഡന്റ് ജെ.രാജമ്മ, സെക്രട്ടറി സുഭദ്രാ രാജൻ എന്നിവർ പങ്കെടുത്തു.