kzy
കോഴഞ്ചേരിയിൽ കടയുടെ മേൽക്കൂര തകർന്നു

പത്തനംതിട്ട: കോഴഞ്ചേരി ടൗണിൽ കടയുടെ മേൽക്കൂര തകർന്ന് നാശനഷ്ടമുണ്ടായി. മാരാമൺ പുത്തൻ മഠത്തിൽ രവീന്ദ്രനാഥ കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള കടയുടെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഇന്നലെ ഉച്ചക്ക് 1.25 നായിരുന്നു സംഭവം.ഇവിടെ പ്രവർത്തിച്ചിരുന്ന രണ്ട് മെഡിക്കൽ സ്റ്റോറുകളിലെ മരുന്നുകൾ നശിച്ചിട്ടുണ്ട്.