പത്തനംതിട്ട: അച്ചൻകോവിലാറ് കരകവിഞ്ഞ് ഒാമല്ലൂർ മാർക്കറ്റിലും കൈപ്പട്ടൂർ - പന്തളം റോഡിൽ നരിയാപുരത്തും വെളളം കയറി. ഒാമല്ലൂർ ഒഴിമണ്ണിൽ നിന്ന് വെള്ളം തിരിഞ്ഞു മാർക്കറ്റ് ഭാഗത്തേക്ക് ഒഴുകുകയായിരുന്നു. വ്യാപാരികൾ ഇന്നലെ രാത്രി ഏഴരയോടെ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റി. ഇവിടെ റോഡിലും വെള്ളം കയറിയിട്ടുണ്ട്. കൈപ്പട്ടൂർ - പന്തളം റോഡിൽ നരിയാപുരത്ത് റോഡ് മുങ്ങിയതിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.