പന്തളം : പൂഴിക്കാട് ചന്ദ്രഭവനത്തിൽ കെ.ജി. ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. സംസ്‌കാരം നടത്തി. കുരമ്പാല കല്പകശേരിൽ കുടുംബാംഗമാണ്. ഭാര്യ : പരേതയായ സരോജിനിയമ്മ. മക്കൾ : ശശികല, ശ്രീകുമാർ, ശ്രീകല, സൂര്യകല (അങ്ങാടിക്കൽ ഗ്രാമപഞ്ചായത്തംഗം). മരുമക്കൾ : ശിവശങ്കരപിള്ള (റിട്ട. നേവൽബേയ്‌സ് ഡിസൈൻ ഓഫീസർ), രാധാമണി, രാജേന്ദ്രൻപിള്ള, സുധാകരൻപിള്ള (ഖത്തർ).സഞ്ചയനം : 21ന് രാവിലെ 9ന്