അടൂർ : ചൂരക്കോട് ശ്രീനാരായണപുരം ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ എസ് .രവിക്ക് സ്വീകരണം നൽകി. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി.വിജയകുമാരൻ നായർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി വിനീഷ് കൃഷ്ണൻ, ഡോ.മണക്കാല ഗോപാലകൃഷ്ണൻ, എറത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജകുമാരി ,പഞ്ചായത്തംഗം പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.