അടൂർ : ബൈക്കിൽ യാത്രചെയ്യവേ റോഡരുകിൽനിന്ന മരംപിഴുത് വീണ് മരണമടഞ്ഞ അടൂർ പ്രസ്ക്ളബ് സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ ലേഖകനുമായിരുന്ന മേലൂട് കല്ലൂർ പ്ളാംതോട്ടത്തിൽ പി. ടി.രാധാകൃഷ്ണകുറുപ്പിന്റെ കുടുംബത്തിന് ജില്ലാ കളക്ടറുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും അടിയന്തര സാമ്പത്തികസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന സെക്രട്ടറി എം.അലാവുദ്ദീൻ ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർക്ക് നിവേദനം നൽകി.