തെങ്ങമം: ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി തെങ്ങമം ഗവ.ഹയർ സെക്കൻഡറി റിസ്ക്കൂളിന്റെ നേതൃത്വത്തിൽ ബഹിരാകാശ രംഗം എന്ന വിഷയത്തിൽ സെമിനാർ നടത്തി. അടൂർ എസ്. എൻ.ഐ. ടി എൻജിനീയറിംഗ് കോളജിലെ അദ്ധ്യാപിക കല്യാണി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ ടി.പി. രാധാകൃഷ്ണൻ , അനിലാ ദാസ് എന്നിവർ പ്രസംഗിച്ചു.