പത്തനംതിട്ട : ലോകത്താകമാനമുള്ള തൊഴിലാളി സമൂഹത്തിന്റെ ഗുരുവും മാർഗദർശിയുമായിരുന്നു ദത്തോപാന്ത് തെംഗിടിജിയെന്ന് രാഷ്ട്രീയ രാജ്യ കർമചാരി മഹാസംഘ് അഖിലേന്ത്യ ഉപാദ്ധ്യക്ഷൻ പി.സുനിൽ കുമാർ പറഞ്ഞു. ബി.എം.എസ് സംഘടിപ്പിച്ച തെംഗിടിജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ് ശശി അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ സംഘ് സംസ്ഥാന ജോ.സെക്രട്ടറി എസ്. രാജേഷ്, ജില്ലാ ജോ. സെക്രട്ടറി സി.കെ സുരേഷ്, കെ.എസ്.ടി സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിനീഷ്, മേഖലാ ഭാരവാഹികളായ വി. രാജൻപിള്ള, ജി. ഓമനക്കുട്ടൻ, അനിൽ കുമാർ, സതീഷ് കുമാർ, മനു എന്നിവർ സംസാരിച്ചു.