പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട ടൗൺ 86ാം ശാഖയിലെ ഗുരുക്ഷേത്രം ഓഫീസിലേക്ക് പിന്നിലെ മണ്ണിടിഞ്ഞ് വീണു. ക്ഷേത്രം ഓഫീസിന്റെ വാതിലും ജനൽ ചില്ലും തകർന്നു. ഗുരുക്ഷേത്രത്തിൽ നിവേദ്യം തയാറാക്കുന്ന മുറിയുടെ വാതിൽ പൊളിഞ്ഞ് മണ്ണും ചെളിവെള്ളവും അകത്തേക്ക് മറിഞ്ഞു. സമീപത്തെ ജനലിന്റെ ഗ്ളാസ് പൊട്ടിയും മണ്ണ് അകത്തേക്ക് തെറിച്ചു വീണു. ശാഖാ പ്രവർത്തകർ മണ്ണ് എടുത്തു മാറ്റി. സംഭവം അറിഞ്ഞ് നഗരസഭ കൗൺസിലർ സിന്ധു അനിൽ, ശാഖാ പ്രസിഡന്റ് പി.ബി.സുരേഷ് കുമാർ, സെക്രട്ടറി സി.കെ.സോമരാജൻ എന്നിവർ സ്ഥലത്തെത്തി.