റാന്നി : പെട്രോൾ ഉത്പ്പന്നങ്ങളുടെ സംസ്ഥാന നികുതി വേണ്ടെന്നു വയ്ക്കുവാൻ സർക്കാർ തയാറാവണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി. മോട്ടോർ തൊഴിലാളി അത്തിക്കയം യൂണിറ്റ് ഉദ്ഘാടനവും ഐഡി കാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്രമാതീതമായ ഇന്ധനവില വർദ്ധനവ് തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്.വില വർദ്ധനവിന് ആനുപാതികമായി വാഹനവാടക നിരക്ക് കൂട്ടുവാൻ കഴിഞ്ഞിട്ടില്ല. യോഗത്തിൽ നാറാണംമൂഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജൻ നീറംപ്പാക്കൽ അദ്ധ്യക്ഷത വഹിച്ചു. എ.ഡി. ജോൺ, പി.കെ.ഗോപി, മോഹനൻ കോന്നി, ഷിജി കോന്നി, ബീനാ ജോബി, ഗ്രേസി തോമസ്, ജോർജ് ജോസഫ്, സണ്ണി മാത്യു, ഷാജി കൈച്ചിറ ,ബിജു തോണിക്കടവിൽ, അഡ്വ.സാംജി ഇടമുറി, ജെയിംസ് കക്കാട്ടുകുഴി, റെജി വാലുപുരയിടത്തിൽ, സുനിൽ കുമാർ കിഴക്കെച്ചരുവിൽ, സാബു പുത്തൻ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.