റാന്നി : കഴിഞ്ഞ ദിവസം രാത്രിയിൽ അങ്ങാടി ഉപാസന കടവിൽ മണിമലേത്ത് കെട്ടിടത്തിൽ താമസിച്ചിരുന്ന നാലംഗങ്ങളെ റാന്നി അഗ്നിരക്ഷാസേനയെത്തി ഡിങ്കിയിൽ രക്ഷപ്പെടുത്തി. മുത്തച്ഛനും , മുത്തശിയോടും ഒപ്പം ഏഴും ,നാലും വയസുള്ള രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇവരെ അങ്ങാടിയിൽ താൽക്കാലികമായി പ്രവർത്തിക്കുന്നപി.ജെ ടി ക്യാമ്പിൽ രാത്രി ഒന്നരയോടെ കൂടി എത്തിച്ചു, റാന്നിയിൽ ഉച്ചയ്ക്കുശേഷം പമ്പാ നദിയിൽ ഉണ്ടായ പ്രളയത്തിൽ വീട്ടിൽ ഒറ്റപ്പെട്ടു പോവുകയായിരുന്നു . രാത്രി 11ന് വിവരം അറിഞ്ഞ അങ്ങാടി വില്ലേജ് ഓഫീസർ സജി കെ.ഫിലിപ്പ് ,റാന്നി ജനമൈത്രി സമിതി കോർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ ,അങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു റെജി വളയനാട്ട്, റാന്നി എസ്.ഐ ഗീവർഗീസ് എന്നിവരുടെ ശ്രമഫലമായി ക്യാമ്പിൽ എത്തിക്കുകയായിരുന്നു.