hss
ജില്ലയിലെ ഏറ്റവും നല്ല എൻ.എസ്.എസ് യൂണിറ്റ് ആയി തെരഞ്ഞെടുത്ത പന്നിവിഴ സെൻ്റ് തോമസ് വി. എസ്. എസ് സ്കൂളിനേയും അദ്ധ്യാപകരേയും എസ്. എഫ്. ഐ ഏരിയാകമ്മിറ്റി മൊമൻ്റോ നൽകി ആദരിക്കുന്നു.

അടൂർ: ജില്ലയിലെ ഏറ്റവും നല്ല എൻ.എസ്.എസ് യൂണിറ്റായി തിരഞ്ഞെടുത്ത പന്നിവിഴ സെന്റ് തോമസ് വി.എസ്.എസ് സ്കൂളിലെ പ്രോഗ്രാം ഓഫീസർ വിനി വി.ജോൺ, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു എലിസബത്ത് കോശിയേയും സ്കൂളിനേയും എസ്.എഫ്.ഐ അടൂർ ഏരിയ കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും, അടൂർ ഏരിയ സെക്രട്ടറിയുമായ അജ്മൽ സിറാജ്, ഏരിയ പ്രസിഡന്റ്‌ അനന്ദു മധു, ഏരിയ വൈസ് പ്രസിഡന്റ്റുമാരായ റിതിക്ക്, അശ്വിൻ, ജോയിൻ സെക്രട്ടറി ആസിഫ് ഏരിയ കമ്മിറ്റി അംഗമായ ശ്രീരാഗ് മറ്റ് അധ്യാപകർ എൻ.എസ്.എസ് സെക്രട്ടറി ജോഫ് , വോളണ്ടിയേഴ്സ് സുബിൻ , ബെഞ്ചമിൻ, ബെൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തത്