komalam-bridge
komalam bridge

മല്ലപ്പള്ളി: മല്ലപ്പള്ളിയെയും വെണ്ണിക്കുളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോമളം പാലം തകർന്നു. ഈ മേഖല പ്രളയത്തിൽ മുങ്ങി കിടന്നതിനാൽ വളരെ വൈകിയാണ് ആളുകൾ ഈ വിവരം അറിഞ്ഞത്. പാലത്തിൽ മരത്തടികൾ അടിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി എന്ന് നാട്ടുകാർ പറയുന്നു. ഒഴുക്ക് തടസപ്പെടുന്ന രീതിയിൽ വലിയ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരവും മുളങ്കാടുകളും ഈതടികളിൽ വന്നടിഞ്ഞതോടെയാണ് ആർത്തലച്ച് എത്തിയ പ്രളയജലം തീരവും അപ്രോച്ച് റോഡും തകർത്തു ഗതിമാറി ഒഴുകിയത്. പാലം തകർന്നതിനാൽ ഈ മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. അടിയന്തരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തീരം കൂടുതൽ ഇടിയുവാൻ സാദ്ധ്യതയുണ്ട്.