തെങ്ങമം: പി.രാജൻ പിള്ള ഫൗണ്ടേഷൻ ഗദ്ദിക ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കോൺഗ്രസ് പള്ളിക്കൽ മണ്ഡലം മുൻപ്രസിഡന്റായിരുന്ന പി.രാജൻ പിള്ള യുടെ 12-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ് , പ്രസംഗ മത്സര വിജയികൾക്കുള്ള അനുമോദനം, അനുസ്മരണ സമ്മേളനം എന്നിവ ഇന്ന് നടക്കും. രാവിലെ ചേന്നം പുത്തൂർ കോളനിയിൽ മെഡിക്കൽ ക്യാമ്പ് പള്ളിക്കൽ പഞ്ചായത്തംഗം രഞ്ജിനി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. ജി.ഗോപി പിള്ള അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4ന് അനുസ്മരണ സമ്മേളനം മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗദ്ദിക പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കാർട്ടൂണിസ്റ്റ് ജിതേഷ് ജി.മുഖ്യ അഥിതിയായി പങ്കെടുക്കും. വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച മാധവക്കുറുപ്പ്, ശിലാ സന്തേഷ്, ആദിൽ, രാജൻ പിള്ളയോടൊപ്പം ജനപ്രതിനിധികളായിരുന്ന കെ.ബി സുശീല , പഴകുളം ശിവദാസൻ , തോമസ് തരകൻ, എന്നിവരെയും പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സോനു.സി.ജോസ് , രണ്ടാം സ്ഥാനം നേടിയ സോജു സി ജോസ് , മൂന്നാം സ്ഥാനം നേടിയ ശ്രീ വംശ് നിരാമയ് കൃഷ്ണൻ എന്നിവരെയും ചടങ്ങിൽ ആദരിക്കും.