കൂടൽ: എസ്.എൻ.ഡി.പി യോഗം 2195ാം കുമാരനാശാൻ സ്മാരക പുന്നമൂട് ശാഖാ പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യോഗം അസി. സെക്രട്ടറി എബിൻ ആമ്പാടിയിൽ ഉദ്ഘാടനം ചെയ്തു. അടൂർ യൂണിയൻ ചെയർമാൻ മണ്ണടി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാസംഘം കൺവീനർ സുജ മുരളി തുടങ്ങിയവർ സംസാരിച്ചു. ശാഖാ യോഗം പ്രസിഡന്റായി വി.ബിജു, സെക്രട്ടറിയായി കെ.സോമൻ, വൈസ് പ്രസിഡന്റായി രസികൻ എന്നിവരെ തിരഞ്ഞെടുത്തു. വനിതാസംഘം പ്രസിഡന്റായി ഷീജ രാജൻ, സെക്രട്ടറിയായി രാജി ബിജു, വൈസ് പ്രസിഡന്റായി രാധാമണി വാസുദേവൻ എന്നിവരെ തിരഞ്ഞെടുത്തു.