 
കോന്നി: കലഞ്ഞൂർ പഞ്ചായത്തിലെ മഴക്കെടുത്തി ബാധിച്ച പ്രദേശങ്ങൾ കെ യു. ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. ഇഞ്ചപ്പാറ പെട്രോൾ പമ്പിന് സമീപം തോട് തടസപ്പെട്ടു. കൃഷി ഭൂമിയിലേക്ക് തോട് ഗതി മാറിയൊഴുകി വ്യാപകമായി കൃഷി നശിച്ചിരുന്നു. അടിയന്തരമായി പമ്പിന്റെ മുന്നിലെ തടസം നീക്കം ചെയ്തു തോടിന്റെ ഒഴുക്ക് ശരിയായ ദിശയിൽ വിടുവാൻ മൈനർ ഇറിഗേഷൻ എക്‌സികുട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. പഞ്ചായത്ത് കെ.എസ്.ടി.പി. അധികൃതർക്ക് കത്ത് നൽകുവാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.നിർമ്മാണത്തിലിരിക്കുന്ന കൂടൽ - ആനയടി റോഡിലെ റോഡിലെ ചെളി അടിയന്തരമായി നീക്കം ചെയ്യുവാനും തകർന്നു പോയ ഭാഗങ്ങൾ അടിയന്തിരമായി പുനർ നിർമ്മിക്കാനും തീരുമാനിച്ചു. കൂടൽ വില്ലേജിൽ മഴയിൽ നാശ നഷ്ടങ്ങളുണ്ടായ വിവിധ വീടുകളും സ്‌ഥാപങ്ങളും സന്ദർശിച്ചു. നാശ നഷ്ടങ്ങളുടെ കണക്കെടുത്തു റിപ്പോർട്ട് നൽകാൻ റവന്യു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, പഞ്ചായത്ത് അംഗങ്ങളായ അലക്സണ്ടർ ദാനിയേൽ, സി.വി സുഭാഷിണി,കൂടൽ സെന്റ് മേരിസ് പള്ളി വികാരി ഫാ.ജോജി. കെ.ജോയ്, സി.പി.എം ലോക്കൽ സെക്രട്ടറി വി.ഉന്മേഷ്, കെ.ചന്ദ്രബോസ്,പഞ്ചായത്ത് പഞ്ചായത്ത്, റവന്യു, മൈനർ ഇറിഗേഷൻ, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.