ചെങ്ങന്നൂർ: ദുരിതാശ്വാസ ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ആരോപിച്ചു. നദികളിൽ ജലനിരപ്പ് ഉയരുമെന്ന് പ്രഖ്യാപനം നടത്തിയതല്ലാതെ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടവർക്ക് വേണ്ട സൗകര്യമൊരുക്കുന്നതിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കൊവിഡ് സാഹചര്യത്തിൽ ക്യാമ്പുകളിൽ മെഡിക്കൽ ഓഫീസറുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ നൽകണമെന്നും ദുരിതബാധിതർക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്നും എം.വി. ഗോപകുമാർ ആവശ്യപ്പെട്ടു.