പന്തളം : പൊള്ളലേറ്റ് അവശനിലയിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച വൃദ്ധനെയും ഭാര്യയെയും അടൂർ ജനറൽ ആശുപത്രിയിലാക്കി. തോട്ടക്കോണം വാലിൽവീട്ടിൽ പുരുഷോത്തമൻ പിള്ള (86), ഭാര്യ ഭവാനിയമ്മ എന്നിവരെയാണ് വാർഡ് കൗൺസിലർ കെ.ആർ. വിജയകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ ആശുപത്രിയിലാക്കിയത്.
ഷെഡിൽ കഴിയുകയായിരുന്നു ഇരുവരും. ഒരു മാസം മുമ്പുണ്ടായ പൊള്ളൽ മൂലം ചികിത്സ കിട്ടാതെ വ്രണമായി അവശതയിലായിരുന്നു. വെള്ളപ്പൊക്കത്തിൽ ഷെഡിൽ വെള്ളം കയറിയതോടെ അയൽവാസികൾ വിജയകുമാറിനെ വിവരം അറിയിച്ചു. അദ്ദേഹം ഇവരുടെ മക്കളുമായി ബന്ധപ്പെട്ടെങ്കിലും സംരക്ഷണം ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. ഇതോടെയാണ് ഇവരെ മുടിയൂർക്കോണം എം.ടി.എൽ.പി സ്‌കൂളിലെത്തിച്ചത്.
ഇന്നലെ ക്യാമ്പിലെത്തിയ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. നിഷ ഇരുവരെയും പരിശോധിച്ചു. തുടർ
ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.