തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ദേവഹരിതം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച താമരപ്പൊയ്കകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ. വാസു സമർപ്പിച്ചു സഹസ്രദളപദ്മം, യെല്ലാേ പിയോണി, പിങ്ക് ക്ലൗഡ്, ഡ്രോപ് ബ്ലഡ്, വൈറ്റ് പഫ്, വൈറ്റ് പിയോണി, ലിറ്റിൽ റെയ്ൻ തുടങ്ങിയ അപൂർവ്വയിനം താമരകളാണ് പൊയ്കകളിൽ നട്ടുപിടിപ്പിച്ചത്. ദേവസ്വം ബോർഡിന്റെ നിർദേശപ്രകാരം ശ്രീവല്ലഭക്ഷേത്രം അഡ്ഹോക് കമ്മിറ്റി പുനരുദ്ധരിച്ച രണ്ട് ആൽത്തറകളുടെ സമർപ്പണവും അഡ്വ.എൻ വാസു നിർവഹിച്ചു. ദേവഹരിതം പദ്ധതി ശ്രീവല്ലഭേശ്വര അന്നദാനസമിതി സ്തുത്യർഹമായി നടത്തുന്നത് അഭിമാനകരമാണെന്നും താമരപ്പൊയ്കയെന്ന നൂതനാശയം ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീവല്ലഭേശ്വര അന്നദാന സമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള അദ്ധ്യക്ഷനായിരുന്നു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, ദേവസ്വം ചീഫ് എൻജിനീയർ ആർ.അജിത്കുമാർ, അസി.കമ്മിഷണർ കെ.ആർ.ശ്രീലത, അസി.എൻജിനീയർ ജി.സന്തോഷ്, സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി ശ്രീകുമാർ, ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, അന്നദാനസമിതി ജോ.സെക്രട്ടറി മോഹനകുമാർ എന്നിവർ സംസാരിച്ചു. അന്നദാന സമിതി വൈസ് പ്രസിഡന്റ് രാജമ്മ രാഘവൻനായർ, ജോ.സെക്രട്ടറി പ്രദീപ്, അഡ്ഹോക് കമ്മിറ്റിയംഗങ്ങളായ ഗണേശ് എസ്.രാഗവില്ല, പി.എം.നന്ദകുമാർ പിഷാരത്ത്, കെ.എ.സന്തോഷ് കുമാർ, രാജീവ് രഘു, വികസന സമിതിയംഗങ്ങളായ രാധാകൃഷ്ണൻ കൃഷ്ണവിലാസ്, എ.കെ.സദാനന്ദൻ, ദേവസ്വം ജീവനക്കാരായ എസ്.ശാന്ത്, ആർ.ശ്രീകുമാർ, അലേഷ് അനന്തു, രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.