അടൂർ : പഴകുളം പടിഞ്ഞാറ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കേരള ആഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡുമായി (കാംകോ) ചേർന്ന് കാർഷിക, കാർഷികേതര യന്ത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. ജില്ലയിൽ കാംകോയുടെ അംഗീകൃത വിതരണ ഏജൻസി ബാങ്കിന് ലഭിച്ചതിനെ തുടർന്നാണ് മിതമായ നിരക്കിൽ കർഷകർക്ക് യന്ത്രങ്ങൾ ലഭ്യമാക്കാൻ മേള ഒരുക്കിയത്. ഇന്ന് രാവിലെ 11മുതൽ ഉച്ചയ്ക്ക് 2 വരെ പഴകുളം ആലുമ്മൂട് കെ.വി.യു.പി സ്കൂളിലാണ് മേളനടക്കുക. സർക്കാർ സബ്സിഡിയോടുകൂടി 50 മുതൽ 80ശതമാനം വിലക്കുറവിൽ ലഭ്യമാക്കുന്നതിന് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് സുരേഷ് കുമാർ അറിയിച്ചു.