transformer-
ഐരവൺ വെയ്റ്റിങ് ഷെഡിനു സമീപത്തെ ട്രാസ്‌ഫോർമർ

കോന്നി: ഐരവൺ വെയ്റ്റിംഗ് ഷെഡിന് സമീപത്തുള്ള ട്രാൻസ്‌ഫോർമർ വെള്ളം കയറാത്ത വിധം ഉയർന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഐരവൺ, മാളാപാറ പ്രദേശത്തേക്കുള്ള 500 ൽ പരം വീടുകളിലേക്ക് ഈ ട്രാൻസ്‌ഫോർമറിൽ നിന്നാണ് വൈദ്യുതി ലഭ്യമാക്കുന്നത്. . താഴ്ന്ന ഭാഗം ആയതിനാൽ ചെറിയ മഴ പെയ്താൽ പോലും ട്രാൻസ്ഫോർമാർ വെള്ളത്തിനടിയിലാകും. ജില്ലാ പ്രസിഡന്റ്‌ വി.എ. സൂരജ് പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.ആർ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു.