പ്രമാടം : വെള്ളപ്പൊക്കത്തെ തുടർന്ന് മൂന്ന് ദിവസമായി തടസപ്പെട്ട പൂങ്കാവ് -പ്രമാടം- പത്തനംതിട്ട, പൂങ്കാവ്- മറൂർ- പത്തനംതിട്ട, പൂങ്കാവ് -പനയ്ക്കക്കുഴി പടി- പത്തനംതിട്ട റോഡുകളിലെ ഗതാഗതം പുന:സ്ഥാപിച്ചു. കോന്നി - പൂങ്കാവ് -ചന്ദനപ്പള്ളി റോഡിലെ താഴൂർക്കടവ് ഭാഗത്ത് റോഡിൽ നിന്നും വെള്ളം പൂർണമായും ഇറങ്ങാത്ത സാഹചര്യത്തിൽ ചെറിയ വാഹനങ്ങളുടെ യാത്ര ദുഷ്കരമാണ്. അച്ചൻകോവിലാർ കരകവിഞ്ഞതിനെ തുടർന്ന് പ്രമാടം, താഴൂർ, വള്ളിക്കോട് ഭാഗങ്ങളിലെ റോഡുകളിലേക്ക് കയറിയ വെള്ളം ഇറങ്ങുന്നുണ്ടെങ്കിലും പാടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നുണ്ട്.